Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Pakistan Cricket

മു​ഹ​മ്മ​ദ് റി​സ്വാ​ന് ആ​ശ്വാ​സം; ആ​ഭ്യ​ന്ത​ര ക്രി​ക്ക​റ്റി​ല്‍ ക​ളി​ക്കാ​ന്‍ അ​നു​മ​തി

ഇ​സ്ലാ​മാ​ബാ​ദ്: പാ​ക്കി​സ്ഥാ​ൻ വി​ക്ക​റ്റ് കീ​പ്പ​ർ മു​ഹ​മ്മ​ദ് റി​സ്വാ​ന് ആ​ഭ്യ​ന്ത​ര ക്രി​ക്ക​റ്റി​ൽ വീ​ണ്ടും ക​ളി​ക്കാ​ൻ ക്രി​ക്ക​റ്റ് ബോ​ർ​ഡ് അ​നു​മ​തി ന​ൽ​കി. ഓ​ൺ​ലൈ​ൻ വാ​തു​വെ​പ്പ്, ചൂ​താ​ട്ടം, ഡ്ര​സിം​ഗ് റൂ​മി​ലെ വി​വ​ര​ങ്ങ​ൾ ചോ​ർ​ത്ത​ൽ തു​ട​ങ്ങി​യ ആ​രോ​പ​ണ​ങ്ങ​ളി​ൽ അ​ന്വേ​ഷ​ണം നേ​രി​ടു​ന്ന​തി​നി​ടെ​യാ​ണ് താ​ര​ത്തി​ന് ആ​ശ്വാ​സ​മാ​യ തീ​രു​മാ​ന​മു​ണ്ടാ​യ​ത്.

മു​ൻ ക്യാ​പ്റ്റ​നും ഹെ​ഡ് കോ​ച്ചു​മാ​യ മു​ഹ​മ്മ​ദ് ഹ​ഫീ​സാ​ണ് ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ച്ച​ത്.  19ന് ​ആ​രം​ഭി​ക്കു​ന്ന പ്ര​സി​ഡ​ന്‍റ്സ് ക​പ്പ് ഫ​സ്റ്റ് ക്ലാ​സ് ടൂ​ർ​ണ​മെ​ന്‍റി​ൽ എ​സ്എ​ൻ​ജി​പി​എ​ൽ ടീ​മി​നെ റി​സ്വാ​ൻ ന​യി​ക്കു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. ഇ​തു​സം​ബ​ന്ധി​ച്ച അ​റി​യി​പ്പ് പി​സി​ബി​യു​ടെ ആ​ഭ്യ​ന്ത​ര വി​ഭാ​ഗ​ത്തി​ൽ​നി​ന്ന് ഇ​മെ​യി​ലാ​യി ല​ഭി​ച്ച​താ​യും ഹ​ഫീ​സ് വ്യ​ക്ത​മാ​ക്കി.

ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റി​ൽ ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ ര​ണ്ടാം ടെ​സ്റ്റി​നു​ശേ​ഷം റി​സ്വാ​നെ​യും മ​റ്റൊ​രു പാ​ക് താ​ര​മാ​യ ഇ​മാം ഉ​ൾ ഹ​ഖി​നെ​യും ആ​ഭ്യ​ന്ത​ര ക്രി​ക്ക​റ്റി​ൽ ക​ളി​ക്കു​ന്ന​തി​ൽ​നി​ന്ന് വി​ല​ക്കി​യി​രു​ന്നു. ഡ്ര​സിം​ഗ് റൂ​മി​ലെ വി​വ​ര​ങ്ങ​ൾ ചോ​ർ​ന്ന​താ​യും ഓ​ൺ​ലൈ​ൻ വാ​തു​വെ​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട ക്ര​മ​ക്കേ​ടു​ക​ൾ ന​ട​ന്ന​താ​യു​മു​ള്ള ആ​രോ​പ​ണ​ങ്ങ​ളി​ൽ നാ​ഷ​ണ​ൽ സൈ​ബ​ർ ക്രൈം ​സെ​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​തി​നു പി​ന്നാ​ലെ​യാ​യി​രു​ന്നു ന​ട​പ​ടി.

അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി റി​സ്വാ​ൻ ഇ​തു​വ​രെ ര​ണ്ടു​ത​വ​ണ നാ​ഷ​ണ​ൽ സൈ​ബ​ർ ക്രൈം ​ഏ​ജ​ൻ​സി​ക്കു മു​മ്പാ​കെ ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​യി​ട്ടു​ണ്ട്. എ​ന്നാ​ൽ അ​ന്വേ​ഷ​ണ​ത്തി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ൾ ഇ​തു​വ​രെ പു​റ​ത്തു​വ​ന്നി​ട്ടി​ല്ല. ലോ​ർ​ഡ്‌​സി​ൽ ന​ട​ന്ന ര​ണ്ടാം ടെ​സ്റ്റി​നി​ടെ ടീ​മി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്ന സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ റി​സ്വാ​ന്‍റെ​യും ഇ​മാം ഉ​ൾ ഹ​ഖി​ന്‍റെ​യും ഫോ​ണു​ക​ൾ പി​ടി​ച്ചെ​ടു​ത്ത് ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​ന​യ്ക്കാ​യി അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക്ക് കൈ​മാ​റി​യി​രു​ന്നു.

അ​ന്വേ​ഷ​ണം തു​ട​രു​ന്ന​തി​നി​ടെ​യാ​ണ് റി​സ്വാ​ന് ആ​ഭ്യ​ന്ത​ര ക്രി​ക്ക​റ്റി​ൽ തി​രി​ച്ചെ​ത്താ​ൻ അ​നു​മ​തി ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. 47 ടെ​സ്റ്റു​ക​ളും 103 ഏ​ക​ദി​ന​ങ്ങ​ളും 106 ടി20  ​മ​ത്സ​ര​ങ്ങ​ളും ക​ളി​ച്ചി​ട്ടു​ള്ള റി​സ്വാ​ന്‍, ലോ​ര്‍​ഡ്‌​സ് ടെ​സ്റ്റി​ന് ശേ​ഷം ഇ​തു​വ​രെ ക​ളി​ച്ചി​ട്ടി​ല്ല.

Latest News

Corehub Up